ഏഷ്യാ കപ്പില്‍ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തില്‍ തകര്‍പ്പന്‍ ക്യാച്ചുമായി മനീഷ് പാണ്ഡേ. പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് വൈറലായിരിക്കുന്നത്. കേദാര്‍ ജാദവിനെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തിലാണ് സര്‍ഫറാസ് പുറത്തായത്.
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തില്‍ തകര്‍പ്പന്‍ ക്യാച്ചുമായി മനീഷ് പാണ്ഡേ. പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് വൈറലായിരിക്കുന്നത്. കേദാര്‍ ജാദവിനെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തിലാണ് സര്‍ഫറാസ് പുറത്തായത്. ബൗണ്ടറി ലൈനില്‍ വച്ചായിരുന്നു മനീഷ് പാണ്ഡെയുടെ തകര്‍പ്പന്‍ ക്യാച്ച്.
ഗ്രൗണ്ടില്‍ 35 മീറ്ററോളം ഓടിയിട്ടാണ് പാണ്ഡെ ക്യാച്ച് കൈപ്പിടിയിലൊതുക്കിയത്. കൈപ്പടിയില്‍ ഒതുക്കിയ ശേഷം താരത്തിന് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ, പന്ത് വായുവിലേക്ക് ഉയര്‍ത്തിയിട്ടു. പിന്നീട് ക്യാച്ച് പൂര്‍ത്തിയാക്കുകയായിരുന്നു. വീഡിയോ കാണാം...
