ഒരു ദയയുമില്ലാതെ കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളെ വിമര്‍ശിച്ചുക്കൊണ്ടിരിക്കുകയാണ് കേരള ബ്ലാസ്‌റ്റേഴസ് ആരാധകര്‍. ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്ക് വിധേയനാകുന്ന ഒരു താരമാണ് സി.കെ വിനീത്. താരത്തിന് ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല.

ഒരു ദയയുമില്ലാതെ കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളെ വിമര്‍ശിച്ചുക്കൊണ്ടിരിക്കുകയാണ് കേരള ബ്ലാസ്‌റ്റേഴസ് ആരാധകര്‍. ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്ക് വിധേയനാകുന്ന ഒരു താരമാണ് സി.കെ വിനീത്. താരത്തിന് ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. മുന്‍ സീസസണുകളില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരം കൂടിയാണ് വിനീത്. എന്നാല്‍ ഇതെല്ലാം സൗകര്യപൂര്‍വം മറന്ന് കടുത്ത വിമര്‍ശനങ്ങളാണ് വിനീതിനെതിരെ. 

ഇതിനെല്ലാമുള്ള മറുപടിയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു താരം സഹല്‍ അബ്ദുള്‍ സമദിന്റെ കമന്റ്. വിനീത് ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നപ്പോഴാണ് തകര്‍പ്പന്‍ മറുപടിയുമായി സഹലെത്തിയത്. 'സലഹലിക്ക പൊളിയാണ്' എന്നായിരുന്നു ആരാധകന്റെ കമന്റ്. ഇക്കാര്യം വിനീത് സഹലിനോട് പറഞ്ഞപ്പോള്‍ ആരാധകരോട് നന്ദി പറഞ്ഞ സഹല്‍, ഉടന്‍ തന്നെ 'ഇത് എപ്പോഴും പറയണം' ഇങ്ങനെ എന്നും കൂടെ ആരാധകനോട് പറഞ്ഞു. വീഡിയോ കാണാം..

Scroll to load tweet…

സഹലിന്റെ മറുപടിയില്‍ വിനീത് പോലും പൊട്ടിച്ചിരിച്ചു. മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ നല്ലത് പറയുകയും ഒന്നോ രണ്ടോ മോശം പ്രകടനം നടത്തിയാല്‍ ചീത്ത വിളിക്കുകയും ചെയ്യുന്ന ആരാധകര്‍ക്കുള്ള മറുപടിയായിരുന്നു താരത്തിന്റേത്.