ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലാണ് ശിഖര്‍ ധവാന്‍. മൂന്ന് ഏകദിനങ്ങളില്‍ രണ്ടിലും താരം അര്‍ധ സെഞ്ചുറി നേടി. താരത്തിന്റെ നല്ല സമയമെന്ന് പറയാം. സമയം ലഭിക്കുമ്പോഴെല്ലാം സോഷ്യല്‍ മീഡിയയിലും താരം തല കാണിക്കാറുണ്ട്.

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലാണ് ശിഖര്‍ ധവാന്‍. മൂന്ന് ഏകദിനങ്ങളില്‍ രണ്ടിലും താരം അര്‍ധ സെഞ്ചുറി നേടി. താരത്തിന്റെ നല്ല സമയമെന്ന് പറയാം. സമയം ലഭിക്കുമ്പോഴെല്ലാം സോഷ്യല്‍ മീഡിയയിലും താരം തല കാണിക്കാറുണ്ട്. ഇപ്പോള്‍ കുഞ്ഞ് സൊരാവറുമായുള്ള ഒരു രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ധവാന്‍. ഭാര്യ ആയേഷ ധവാനാണ് വീഡിയോ എടുത്തിരിക്കുന്നത്. 

ധവാന്റെ തോളില്‍ ഇരിക്കുന്ന സൊരാവര്‍ ധവാന്റെ തലയില്‍ ഉപ്പ് വിതറുന്നതാണ് വീഡിയോ. ധവാന്‍ പറയുന്നുണ്ട്.... ''ഇത് എന്റെ മോന്‍ കണ്ടുപിടിച്ച പുതിയ ഐഡിയയാണ്. ഇതുവച്ച് തലയില്‍ കൂടുതല്‍ മുടിവളരുമോ എന്ന് നോക്കാം...'' ഇത് തന്നെയാണ് വീഡിയോയുടെ ക്യാപ്ഷനും.. ധവാന്‍ പങ്കുവച്ച വീഡിയോ കാണാം...

Scroll to load tweet…