പരിക്കിനെ കുറിച്ച് വീഡിയോയിലൂടെ കോലി പ്രതികരിക്കുന്നു
ദില്ലി: ജൂണ്‍ 14ന് നടക്കുന്ന ബിസിസിഐയുടെ ഫിറ്റ്നസ് ടെസ്റ്റിനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഇന്ത്യയുടെ അയര്‍ലന്‍ഡ്- ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്ക് മുമ്പ് പൂര്‍ണ ആരോഗ്യവാനായി കോലിക്ക് തിരിച്ചെത്തേണ്ടതുണ്ട്. ആരാധകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ തന്‍റെ പരിക്കിനെ കുറിച്ച് വീഡിയോയിലൂടെ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകനിപ്പോള്‍.
"ഫിറ്റ്നസ് വീണ്ടെടുക്കാന്‍ കഠിന പരിശ്രമത്തിലാണ് താനെന്ന് കോലി പറയുന്നു. കഠിന പരിശ്രമം മാത്രമാണ് മുന്നിലുള്ള വഴി. അതിനാല്‍ കഠിന പരിശ്രമത്തിലാണ്"- കോലി പറയുന്നു. പരിക്കിനെ തുടര്‍ന്ന് കൗണ്ടി ക്ലബായ സറേക്കായുള്ള മത്സരത്തില്‍ നിന്ന് കോലി പിന്‍മാറിയിരുന്നു. ബെംഗളൂരുവില്‍ അഫ്ഗാനെതിരെ ജൂണ്‍ 14ന് നടക്കുന്ന ടെസ്റ്റില്‍ നിന്ന് കോലിയെ ഒഴിവാക്കുകയും ചെയ്തു. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി അയര്‍ലന്‍ഡിനെതിരെ നടക്കുന്ന രണ്ട് ടി20 മത്സരങ്ങളില്‍ കോലി കളിക്കുമോ എന്ന് ഇപ്പോള്‍ വ്യക്തമല്ല.
