സ്വന്തം മൈതാനത്ത് തോറ്റു; പ്രതിഷേധവുമായി വെസ്റ്റ് ഹാം ആരാധകര്‍

First Published 11, Mar 2018, 2:26 PM IST
watch west ham fans invade pitch
Highlights
  • നാല് തവണ ആരാധകര്‍ മൈതാനം കയ്യേറി
  • ടീമുടമകള്‍ക്ക് നേരെയും പ്രതിഷേധം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാം- ബേണ്‍ലേ മത്സരത്തില്‍ നാടകീയ രംഗങ്ങള്‍. വെസ്റ്റ് ഹാം സ്വന്തം മൈതാനത്ത് മൂന്ന് ഗോളിന് പരാജയപ്പെട്ടപ്പോള്‍ പ്രതിഷേധവുമായി ആരാധകര്‍ മൈതാനത്തിറങ്ങി. ഗാലറിയും കളിക്കളവും ഒരേസമയം പ്രതിഷേധവേദിയായപ്പോള്‍ മത്സരം തടസപ്പെട്ടു. നാല് തവണയാണ് ആരാധകര്‍ മൈതാനം കയ്യേറിയത്. 

ടീമുടമകള്‍ക്കെതിരായാണ് ഗാലറിയില്‍ വെസ്റ്റ് ഹാം ആരാധകര്‍ പ്രതിഷേധിച്ചത്. പിഴുതെടുത്ത കോര്‍ണര്‍ ഫ്ലാഗുകളിലൊന്ന് മൈതാനമധ്യത്ത് നാട്ടാന്‍ മറ്റൊരു ആരാധകന്‍ ശ്രമിച്ചു. വെസ്റ്റ് ഹാം നായകന്‍ മാര്‍ക് നോബിളിനെ ഒരു ആരാധകന്‍ കയ്യേറ്റവും ചെയ്തു. സംഭവത്തില്‍ വെസ്റ്റ് ഹാം അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരട്ട ഗോളുമായി ക്രിസ് വുഡും ഒരു ഗോള്‍ നേടിയ ആഷ്‌ലിയുമാണ് ബേണ്‍ലെയെ വിജയത്തിലെത്തിച്ചത്.

loader