സിവയ്ക്ക് പപ്പയെ ഒന്നു കെട്ടിപ്പിടിക്കാന്‍ തോന്നിയപ്പോള്‍ എന്ന അടിക്കുറുപ്പോടെയാണ് ധോണി വീഡിയോ പോസ്റ്റ് ചെയ്തത്

മൊഹാലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കിങ്സ് ഇലവന്‍ പഞ്ചാബ് - ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരം. ചെന്നൈ ക്യാപ്റ്റന്‍ എം.എസ്. ധോണി ക്രീസില്‍ അടിച്ചു തകർക്കുകയാണ്. അപ്പോഴാണ് മകള്‍ സിവയ്ക്ക് ഒരു ആഗ്രഹം. അച്ഛനെ ഒന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കണം. അതും കളിക്കിടെ തന്നെ. അമ്മ സാക്ഷി ണിയോടൊപ്പം സ്റ്റേഡിയത്തിലുണ്ടായിരുന്നു സിവ. 

ധോണി പഞ്ചാബ് ബൌളർമാരെ തലങ്ങും വിലങ്ങും തല്ലുമ്പോഴായിരുന്നു സിവ തന്റെ ആഗ്രഹം അമ്മയോട് പറഞ്ഞത്. സാക്ഷിയിത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. പിന്നീട് മത്സരത്തിന് ശേഷം ധോണി തന്നെയാണിത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 

View post on Instagram

സിവയ്ക്ക് പപ്പയെ ഒന്നു കെട്ടിപ്പിടിക്കാന്‍ തോന്നിയപ്പോള്‍ എന്ന അടിക്കുറുപ്പോടെയാണ് ധോണി വീഡിയോ പോസ്റ്റ് ചെയ്തത്. മത്സരത്തില്‍ ചെന്നൈ നാല് റണ്‍സിന് പരാജയപ്പെട്ടിരുന്നു. എങ്കിലും തകര്‍പ്പന്‍ പ്രകടമായിരുന്നു ധോണി നടത്തിയത്. 44 പന്തില്‍ 79 റണ്‍സാണ് ധോണി നേടിയത്.