വയസനെന്ന് വിളിച്ചവര്‍ക്ക് മറുപടിയുമായി യുവ‌രാജ് സിംഗ്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 14, Sep 2018, 6:47 PM IST
Watch Yuvraj Singh Responds To Critics Calling Him Old
Highlights

യുവരാജ് സിംഗിന്റെ പോരാട്ടവീര്യം ആരാധകര്‍ക്കെല്ലാ അറിയുന്നകാര്യമാണ്. നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ തോല്‍വി ഉറപ്പിച്ച ഇന്ത്യയെ അവിശ്വസനീയ ജയത്തിലേക്ക് കൈപിടിച്ചു നടത്തിയതുമുതല്‍ ക്യാന്‍സറിനെ തോല്‍പ്പിച്ച് വീണ്ടും രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയതുവരെ എത്രയെത്ര പോരാട്ടങ്ങള്‍.

ചണ്ഡീഗഡ്: യുവരാജ് സിംഗിന്റെ പോരാട്ടവീര്യം ആരാധകര്‍ക്കെല്ലാ അറിയുന്നകാര്യമാണ്. നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ തോല്‍വി ഉറപ്പിച്ച ഇന്ത്യയെ അവിശ്വസനീയ ജയത്തിലേക്ക് കൈപിടിച്ചു നടത്തിയതുമുതല്‍ ക്യാന്‍സറിനെ തോല്‍പ്പിച്ച് വീണ്ടും രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയതുവരെ എത്രയെത്ര പോരാട്ടങ്ങള്‍. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ 36കാരനായ യുവിക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് ചിലരെങ്കിലും കരുതുന്നു.

അങ്ങനെ ആരെങ്കിലും കരുതുന്നുവെങ്കില്‍ അവര്‍ക്കുള്ള മറുപടിയാണ് യുവി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ. ജിമ്മില്‍ കഠിന പരിശീലനം നടത്തുന്നതിന്റെ വീഡിയോ ആണ് യുവി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം ഒരു കുറിപ്പും. കഴിഞ്ഞ വര്‍ഷം ജിമ്മില്‍ പവര്‍ ട്രെയിനിംഗിന് ഒരുങ്ങിയപ്പോള്‍ ചിലര്‍ പറഞ്ഞത് എനിക്ക് പ്രായമായി എന്നായിരുന്നു. അതുകൊണ്ട് സാധാരണ ട്രെയിനിംഗൊക്കെ മതിയെന്നും.

എന്നാല്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റില്ലെന്ന് എന്നോട് പറഞ്ഞാല്‍ അത് ചെയ്തിട്ടുതന്നെ പിന്നെ കാര്യം. പുതിയ സീസണ് തുടക്കമാവുകയാണ്. അതുകൊണ്ടുതന്നെ പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനും പുതിയ ലക്ഷ്യങ്ങള്‍ നേടുന്നതിനും ഒട്ടും വൈകിയിട്ടില്ല- എന്നായിരുന്നു യുവിയുടെ കമന്റ്. ഇന്ത്യക്കായി 304 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള യുവി അടുത്തവര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്താനുള്ള ശ്രമത്തിലാണ്.

loader