പ്രൊഫഷണൽ ഫുട്ബോളില്‍ സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന് 500-ാം ഗോള്‍. എന്നാല്‍ ഒരു വണ്ടര്‍ ഗോളിലായിരുന്നു ഇബ്ര ചരിത്ര നേട്ടത്തിലെത്തിയത്. ലിയോണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ...
ന്യൂയോര്‍ക്ക്: വണ്ടര്‍ ഗോളോടെ പ്രൊഫഷണൽ ഫുട്ബോളിൽ 500 ഗോൾ തികച്ച് സ്വീഡിഷ് താരം സ്ലാറ്റൻ ഇബ്രാഹിമോവിച്ച്. അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ലോസാഞ്ചലസ് ഗാലക്സിക്ക് വേണ്ടി ആയിരുന്നു ഇബ്രാഹിമോവിച്ചിന്‍റെ അഞ്ഞൂറാം ഗോൾ. 36കാരനായ ഇബ്രാഹിമോവിച് ഫ്രഞ്ച് ക്ലബായ പാരിസ് സെന്‍റ് ജെർമെയ്ന് വേണ്ടിയാണ് കൂടുതൽ ഗോളുകൾ നേടിയത്.
ഇബ്ര പി എസ് ജിക്കായി 156 ഗോൾ നേടിയിട്ടുണ്ട്. ഇന്‍റർ മിലാനായി 66ഉം എ സി മിലാനായി 56ഉം മാഞ്ചസ്റ്റർ യുണൈറ്റഡിനായി 29ഉം ബാഴ്‌സലോണക്കായി 22 ഗോളും നേടിയിട്ടുണ്ട്. സ്വീഡന് വേണ്ടി 62 ഗോളും ഇബ്രാഹിമോവിച്ച് നേടിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിയോണല്‍ മെസി എന്നിവരാണ് നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളില്‍ 500 ഗോളുകള്‍ നേടിയിട്ടുള്ള മറ്റുള്ളവര്‍.
