ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കഷ്ടകാലം തുടരുന്നു. ഞായറാഴ്ച നടന്ന മത്സരത്തില്‍ വാറ്റ്ഫോര്‍ഡിനോടാണ് മാഞ്ചസ്റ്റസ്റ്റര്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് അടിയറവ് പറഞ്ഞത്. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് വാറ്റ്ഫോര്‍ഡ് മാഞ്ചസ്റ്ററിനെ കീഴടക്കുന്നത്. ആദ്യുപകുതിയില്‍ ഒരു ഗോളിന് മുന്നിലായിരുന്നു വാറ്റ്ഫോര്‍ഡ്. 34-ാം മിനിട്ടില്‍ കാപ്പുവെ ആണ് വാറ്റ്ഫോര്‍ഡിനെ മുന്നിലെത്തിച്ചത്.

രണ്ടാം പകുതില്‍ മാര്‍ക്ക്വസ് റാഷ്‌ഫോര്‍ഡിലൂടെ ഗോള്‍ മടക്കിയ മാഞ്ചസ്റ്റര്‍ സമനില പിടിച്ചു. എന്നാല്‍ 83-ാം മിനിട്ടില്‍ കാമിലോ സുനിഗ നേടിയ ഗോള്‍ മാഞ്ചസ്റ്ററിനെ ഞെട്ടിച്ചു.പകരക്കാരനായി ഇറങ്ങി രണ്ട് മിനിട്ടിനുള്ളിലായിരുന്നു സുനിഗയുടെ ഗോള്‍. കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കിയിരിക്കെ പെനല്‍റ്റി ബോക്സില്‍ സുനിഗയെ ഫെല്ലിയാനി വീഴ്‌ത്തിയതിന് ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച ക്യാപ്റ്റന്‍ ട്രോയ് ഡീനി മാഞ്ചസ്റ്ററിന്റെ സമനില പ്രതീക്ഷകള്‍ തകര്‍ത്തു.

ഒരാഴ്ച്യ്ക്കുള്ളില്‍ മാഞ്ചസ്റ്ററിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിയോട് തോറ്റ യുണൈറ്റഡ് യൂറോപ്പ ലീഗില്‍ ഫിയോനൂര്‍ദിനോടും തോല്‍വി അറിഞ്ഞിരുന്നു.