ഹൈദരാബാദ്: ഐ പി എല്ലിലെ ആദ്യമത്സരങ്ങളില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ ഓസ്‍ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്സന്‍ നയിക്കും. ക്യാപ്റ്റന്‍ വിരാട് കോലിക്കും താല്‍ക്കാലിക ക്യാപ്റ്റന്‍ എ ബി ഡിവിലിയേഴ്‌സിനും പരുക്കേറ്റതോടെയാണ് റോയല്‍ ചലഞ്ചേഴ്‌സ് വാട്സനെ നായകനായി നിയമിച്ചത്.

കോലി പരുക്കുമാറി തിരിച്ചെത്തും വരെയാണ് വാട്സന്‍ ടീമിനെ നയിക്കുക. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നാണ് വാട്സന്‍ ബംഗളൂരുവില്‍ എത്തിയത്. കോലിക്ക് ഓസ്‍ട്രേലിയക്കെതിയാ ടെസ്റ്റ് പരമ്പരയ്‌ക്കിടെയാണ് പരുക്കേറ്റത്. ഡിവിലിയേഴ്‌സിന് ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര മത്സരത്തിനിടെയാണ് പരുക്കേറ്റത്. ഏപ്രില്‍ രണ്ടാം വാരത്തിന് ശേഷമായിരിക്കും കോലിയുടെ ശാരീരികക്ഷമതാ പരിശോധന.

അതിനിടെ നെറ്റ് പ്രാക്ട്രീസിനിടെ യുവതാരം സര്‍ഫ്രാസ് ഖാനും പരുക്കേറ്റത് ബംഗളൂരുവിന് മറ്റൊരു തിരിച്ചടിയായി. കോലിയുടയെും ഡിവില്ലിയേഴ്സിന്റെയും അഭാവത്തില്‍ ബംഗളൂരു പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന താരമാണ് സര്‍ഫ്രാസ്.