ബംഗലൂരു: ബൗണ്ടറി ലൈനില്‍ രണ്ടു പേര്‍ ചേര്‍ന്നെടുക്കുന്ന അത്ഭുത ക്യാച്ചുകള്‍ പലതും നമ്മള്‍ പലതവണ കണ്ടിട്ടുണ്ട്. എന്നാല്‍ പുറകോട്ട് ഓടി ക്യാച്ച് പൂര്‍ത്തിയാക്കി ബൗണ്ടറി ലൈന്‍ ചാടിക്കടക്കുന്നതിന് മുമ്പ് പുറകെ ഓടിവരുന്ന ഫീല്‍ഡര്‍ക്ക് പന്ത് കൈമാറി ക്യാച്ച് പൂര്‍ത്തിയാക്കുന്നത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം അത്തരമൊരു അത്ഭുത ക്യാച്ച് പിറന്നു.

ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരു താരങ്ങളായ ഷെയ്ന്‍ വാട്സണും ഡേവിഡ് വീസുമാണ് ഈ അത്ഭുത ക്യാച്ചില്‍ പങ്കാളികളായത്. ശ്രേയസ് അയ്യര്‍ ഉയര്‍ത്തി അടിച്ച പന്താണ് ഇരുവരും ചേര്‍ന്ന് അത്ഭുതകരമായി കൈയിലൊതുക്കിയത്. ഇനി ആ ക്യാച്ച് കാണാം.