Asianet News MalayalamAsianet News Malayalam

റൂണിയെ കാത്തിരിക്കുന്നത് രാജകീയ വിടവാങ്ങല്‍; മത്സരം നാളെ

ഇതിഹാസ താരം വെയിന്‍ റൂണിക്ക് നാളെ ഇംഗ്ലീഷ് കുപ്പായത്തില്‍ വിടവാങ്ങല്‍ മത്സരം. എതിരാളികള്‍ അമേരിക്ക. റൂണി ഫൗണ്ടേഷന്‍റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി കൂടിയാണ് മത്സരം... 
 

Wayne Rooney farewell match tomorrow
Author
London, First Published Nov 14, 2018, 7:36 PM IST

ലണ്ടന്‍: വെയിന്‍ റൂണിക്ക് നാളെ ഇംഗ്ലീഷ് ജേഴ്സിയിൽ വിടവാങ്ങൽ മത്സരം. വെംബ്ലിയിൽ അമേരിക്കയ്ക്കെതിരെയാണ് റൂണി ഇംഗ്ലണ്ടിനായി കളിക്കുന്നത്. മത്സരത്തിന്‍റെ 90 മിനിറ്റും റൂണി കളിക്കില്ലെന്ന് ഇംഗ്ലീഷ് പരിശീലകന്‍ ഗാരെത് സൗത്ത്ഗേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. റൂണി ഫൗണ്ടേഷന്‍റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി കൂടിയാണ് മത്സരം. 

Wayne Rooney farewell match tomorrow

2016 നവംബറിൽ സ്കോട്‍‍‍ലന്‍ഡിനെതിരെ ആണ് റൂണി അവസാനം ഇംഗ്ലണ്ടിനായി കളിച്ചത്. 2017 ഓഗസ്റ്റില്‍ റൂണി രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. നിലവില്‍ അമേരിക്കന്‍ ലീഗിലെ ഡിസി യുണൈറ്റഡ് ക്ലബ്ബിൽ കളിക്കുന്ന റൂണി മികച്ച ഫോമിലാണ്. 53 രാജ്യാന്തര ഗോളുകള്‍ നേടിയിട്ടുളള റൂണിയാണ് ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍. ഇംഗ്ലണ്ടിനായി ആകെ 119 മത്സരങ്ങള്‍ റൂണി കളിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios