ഈ കളി മതിയാവില്ല; സ്മൃതി മന്ദാന

First Published 26, Mar 2018, 12:37 PM IST
we want to play aggressive cricket smriti mandhana
Highlights
  • ഇംഗ്ലണ്ടും ഓസ്ട്രേലിയയും കളിക്കുന്നത് പോലെ കളിക്കണമെന്ന് ഇന്ത്യയുടെ ഓപ്പണർ പറഞ്ഞു.

മെല്‍ബണ്‍: ഇങ്ങനെ കളിച്ചാല്‍ ശരിയാവില്ലെന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഇംഗ്ലണ്ടും ഓസ്ട്രേലിയയും കളിക്കുന്നത് പോലെ കളിക്കണമെന്ന് ഇന്ത്യയുടെ ഓപ്പണർ പറഞ്ഞു. ഇരു ടീമുകളും ആക്രമിച്ച് കളിക്കുന്നു.  അതുപോലെ ഒരു ക്രിക്കറ്റാണ് ഇന്ത്യയും പിന്തുടരേണ്ടത്. അത്തരത്തിലൊരു സമീപനത്തിന് പ്രാപ്തരായ താരങ്ങള്‍ ഇന്ത്യന്‍ നിരയിലുണ്ട്.

ക്രിക്കറ്റിലെ ഫീല്‍ഡിങ്, ബൗളിങ്, ബാറ്റിങ് വകുപ്പുകളില്‍ ഇന്ത്യ അവര്‍ക്ക് പിന്നിലാണ്. വനിതാ ക്രിക്കറ്റ് മത്സരങ്ങളിലും വലിയ സ്കോറുകള്‍ പിറക്കുന്നു. അതുകൊണ്ട് തന്നെ നമ്മളും ട്വന്‍റി20 മത്സരങ്ങളില്‍ 175ന് അപ്പുറത്തുള്ള സ്കോര്‍ നേടാന്‍ ശ്രമിക്കണം. എങ്കില്‍ മാത്രമേ ബൗള്‍മാര്‍ക്ക് ആത്മവിശ്വാസത്തോടെ പന്തെറിയാന്‍ സാധിക്കുകയുള്ളു.  

യുവത്വവും പരിചയസമ്പത്തും കൂടിച്ചേര്‍ന്ന് ടീമാണ്  ഇന്ത്യയുടേത്. എന്നാല്‍  ഝുലന്‍ ഗോസ്വാമി, മിതാലി രാജ് എന്നിവര്‍ക്ക് അധികം കാലം ഇനി ക്രിക്കറ്റിലില്ല. ഭാവിയില്‍ എന്ത് സംഭവിക്കുമെന്നുള്ള കാര്യത്തില്‍ ഒന്നും പറയാന്‍ പറ്റില്ല. ഇന്ത്യന്‍ ഓപ്പണര്‍ പറഞ്ഞു. 

അവര്‍ കളമൊഴിയുന്നത് വലിയ നഷ്ടം തന്നെയാണ്.  യുവതാരങ്ങളെ നല്ല രീതിയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ അവര്‍ക്ക് വലിയ പങ്കുണ്ട്

 

loader