ബെംഗലുരു: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ കുന്തമുനയായ ദിമിതര്‍ ബെര്‍ബറ്റോവിനെ പൂട്ടുമെന്ന് ബെംഗലുരു എഫ്‌സി ഡിഫന്‍റര്‍ ജോണ്‍ ജോണ്‍സണ്‍. ബള്‍ഗേറിയന്‍ ഇതിഹാസമായ ബെര്‍ബറ്റോവിനെ തനിക്ക് കഴിയുന്ന വിധം തൊഴിക്കുമെന്ന് തമാശ രൂപേണ ജോണ്‍ പറഞ്ഞു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന് മുന്‍നിര ക്ലബുകളില്‍ കളിച്ചുപരിചയമുള്ള ബെര്‍ബറ്റോവ് മുതല്‍ക്കൂട്ടാവുമെന്നും അദേഹം പറഞ്ഞു.

ബെര്‍ബറ്റോവിനെ നേരിടാന്‍ ടീം തയ്യാറാണെന്നും ബെംഗലുരു ഡിഫന്‍റര്‍ കൂട്ടിച്ചേര്‍ത്തു. ഐഎസ്എല്ലില്‍ ആദ്യമായാണ് ബെംഗലുരു എഫ്‌സി കളിക്കുന്നത്. എന്നാല്‍ ദീര്‍ഘകാലമായി ഒന്നിച്ചു കളിക്കുന്നതിന്‍റെ ആനുകൂല്യമുണ്ട് സുനില്‍ ഛേത്രിയുടെ സന്നാഹത്തിന്. 2013ല്‍ രൂപീകരിച്ച ബെംഗലുരു എഫ്‌സിക്കായി തുടക്കം മുതല്‍ കളിക്കുന്ന താരമാണ് ജോണ്‍ ജോണ്‍സണ്‍.