ഇഷ്​ടതാരം സച്ചിൻ ടെൻഡുൽക്കറെ നേരിൽ കാണാനുള്ള രജുദാസ്​ റാത്തോഡി​ന്‍റെ ആഗ്രഹം മാസ്​റ്റർ ബ്ലാസ്​റ്റർ സഫലമാക്കുന്നു. അമിതാഭ്​ ബച്ചൻ അവതരിപ്പിക്കുന്ന കോൻ ബനേഗ ക്രോർപതിയിൽ മത്സരാർഥിയായി എത്തിയപ്പോൾ നടത്തിയ ആഗ്രഹ പ്രകടനത്തിനാണ്​ ഇന്ത്യയുടെ ഇതിഹാസതാരം ട്വിറ്ററിൽ മറുപടിയുമായി എത്തിയത്​. രജുദാസിനെ അഭിനന്ദിച്ച സച്ചിൻ നമ്മൾ വൈകാതെ കണ്ടുമുട്ടുമെന്നും ട്വീറ്റ്​ ചെയ്​തു.

ക്രിക്കറ്റ്​ കാണാൻ തുടങ്ങിയതുമുതലുള്ള ആഗ്രഹമാണ്​ ബാറ്റിങ്​ ഇതിഹാസമായ സച്ചിനെ നേരിൽ കാണുകയെന്ന്​ രജുദാസ്​ ബച്ചനോട്​ പറഞ്ഞിരുന്നു. താൻ വലിയ സച്ചിൻ ആരാധകനാണെന്നും രജുദാസ്​ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ്​ സച്ചിൻ ട്വിറ്ററിൽ കുറിച്ചത്​. 1996 മുതൽ ക്രിക്കറ്റ്​ കാണുന്നുവെന്നും അന്ന്​ മുതൽ സച്ചി​ന്‍റെ ആരാധകനാണെന്നും സച്ചി​ൻ 99 റൺസിൽ പുറത്തായാൽ അടുത്ത രണ്ട്​ ദിവസം താൻ ഹൃദയം തകർന്ന നിലയിലാകുമെന്നും രജുദാസ്​ കോൻ ബനേഗ ക്രോർപ്പതിയിൽ പറഞ്ഞിരുന്നു. 

സച്ചിൻ ബാറ്റ്​ ചെയ്യുന്ന സമയങ്ങളിൽ ത​ന്‍റെ മകൾ കാർട്ടൂൺ കാണാൻ വന്ന്​ മത്സരം കാണുന്നതിന്​ തടസമാകുമായിരുന്നുവെന്ന്​ രജുദാസ്​ പറഞ്ഞിരുന്നു. പലപ്പോഴും ടി.വി റി​േമാട്ടിന്​ വേണ്ടി മകളുമായി വഴക്കിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. മത്സരം തുടങ്ങുന്നതി​ന്‍റെ ഒരു മണിക്കൂർ മു​​മ്പെങ്കിലും ടി.വിക്ക്​ മുന്നിൽ ഇരിക്കും.

എല്ലാ മത്സരത്തിന്​ മുമ്പും സച്ചിന്​ വേണ്ടി പ്രാർഥിക്കും. സച്ചിനാണ്​ ത​ന്‍റെ സന്തോഷത്തിനും സങ്കടത്തിനും കാരണം രജുദാസ്​ സച്ചി​നോടുള്ള ആരാധനയുടെ ആഴം മറച്ചുവെച്ചില്ല. അധ്യാപകനായ രജുദാസ്​ രാത്തോഡ്​ കോൻ ബനേഗാ ക്രോർപ്പതിയിൽ നിന്ന്​ സ്വയം വിടുന്നതിന്​ മുമ്പായി 25 ലക്ഷം രൂപ നേടിയിരുന്നു.


Scroll to load tweet…