ബാര്‍ബഡേസ്: വെസ്റ്റിന്‍ഡീസ് ആതിഥേയത്വമരുളുന്ന ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് ജൂണ്‍ 23ന് വിഖ്യാതമായ കെസിങ്ടണ്‍ ഓവലില്‍. ചരിത്ര ടെസ്റ്റില്‍ ശ്രീലങ്കയാണ് വെസ്റ്റിന്‍ഡീസിന്‍റെ ഏതിരാളികള്‍. കരീബിയന്‍ ദ്വീപ് രാഷ്ട്രങ്ങളിലെ മക്ക എന്നറിയപ്പെടുന്ന കെസിങ്ടണ്‍ ഓവലില്‍ ശ്രീലങ്ക കളിക്കുന്ന ആദ്യ ടെസ്റ്റെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. വെസ്റ്റിന്‍ഡീസും-ശ്രീലങ്കയും തമ്മില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരമാണ് പകലും രാത്രിയുമായി നടക്കുക.
ജൂണ്‍ ആറിന് ക്വീന്‍സ് പാര്‍ക്കിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. അതേസമയം അവസാന ടെസ്റ്റിന് സെയ്ന്‍റ് ലൂസിയയിലെ ഡാരന്‍ സമി ക്രിക്കറ്റ് ഗ്രൗണ്ട് വേദിയാകും. ശ്രീലങ്ക പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വെസ്റ്റിന്‍ഡീസില്‍ ടെസ്റ്റ് കളിക്കാനെത്തുന്നത്. അവസാന സന്ദര്‍ശനത്തില്‍ ഓരോ മത്സരങ്ങള്‍ ജയിച്ച് പരമ്പര സമനിലയിലാവുകയായിരുന്നു. 2015 നവംബറില്‍ ഓസ്‌ട്രേലിയും ന്യൂസീലന്‍ഡും തമ്മിലാണ് ചരിത്രത്തിലെ ആദ്യ പകല്‍-രാത്രി ടെസ്റ്റ് നടന്നത്.
