വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് ക്രിക്കറ്റ് ചര്‍ച്ചകളില്‍ ബൂം ബൂം എന്നായിരുന്നു അഫ്രിദിക്ക് വിളിപ്പേര്. ആ പേര് വന്നതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ പാക്ക് താരമിപ്പോള്‍. ഒരു ഇന്ത്യന്‍ താരമാണ് അഫ്രിദിക്ക് ഈ പേര് സമ്മാനിച്ചത്. 

ലാഹോര്‍: സ്റ്റേഡിയത്തിന് പുറത്തേക്ക് തലങ്ങുംവിലങ്ങും പറക്കുന്ന കൂറ്റന്‍ സിക്സുകള്‍ കണ്ട് അഫ്രിദിയെ 'ബൂം ബൂം അഫ്രിദി' എന്ന് വിളിക്കാത്തവര്‍ ചുരുക്കം. ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ വെടിക്കെട്ട് ബാറ്റ്സ്‌മാന്‍മാരിലൊരാള്‍ക്ക് ഉചിതമായ വിശേഷണം. എന്നാല്‍ ആ പേര് തനിക്ക് വന്നതെങ്ങനെയെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ പാക്ക് താരം.

ഇന്ത്യന്‍ പരിശീലകനും മുന്‍ താരവുമായി രവി ശാസ്ത്രിയാണ് തനിക്ക് ഈ പേര് സമ്മാനിച്ചതെന്ന് അഫ്രിദി പറയുന്നു. ട്വിറ്ററില്‍ ഒരു ആരാധകന്‍റെ ചോദ്യത്തിന് മറുപടിയായാണ് അഫ്രിദിയുടെ വെളിപ്പെടുത്തല്‍. 37 പന്തില്‍ അഫ്രിദി നേടിയ സെഞ്ചുറി വേഗമേറിയ ശതകമായി 17 വര്‍ഷക്കാലം നിലനിന്നിരുന്നു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് 2017ല്‍ വിരമിച്ച താരം 398 ഏകദിനങ്ങളും 99 ടി20യും 27 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. 

Scroll to load tweet…