റാഞ്ചി: ഓസീസ് വെടിക്കെട്ട് ബാറ്റ്സ്മാന്‍ മാക്‌സ്‌വെല്ലിന്‍റെ വിക്കറ്റ് ചാഹലിനുള്ളതാണ്. ആദ്യ ട്വന്‍റി മല്‍സരത്തിലും മാക്സ്‌വെല്ലിനെ വീഴ്ത്തി ചാഹല്‍ അത് തെളിയിച്ചു‍‍. ഇന്ത്യാ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും മാക്സ്‌വെല്ലിനെ വീഴ്‌ത്തിയത് ചാഹലിന്‍റെ കുത്തിത്തിരിഞ്ഞ പന്തുകളായിരുന്നു.

ഏകദിന പരമ്പരയിലെ കണക്ക് തീര്‍ത്ത് ചാഹലിനെ ശിക്ഷിക്കാനിറങ്ങിയ മാക്സ‌വെല്‍ ബൂംറയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. 16 പന്തില്‍ 17 റണ്‍സെടുക്കാനേ ഓസീസ് ഹിറ്റര്‍ക്ക് കഴിഞ്ഞുള്ളൂ.