മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ പുതിയ പരസ്യചിത്രത്തെ വിമര്‍ശിച്ച് ക്രിക്കറ്റ് ലോകം. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ടീമിന് പുറത്തായിരുന്നു സ്മിത്ത്. വിലക്ക് കാലം കഴിഞ്ഞ് ടീമിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് സ്മിത്ത്. അതിനിടെയാണ് പരസ്യചിത്രത്തില്‍ അഭിനയിച്ചത്.
സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ പുതിയ പരസ്യചിത്രത്തെ വിമര്‍ശിച്ച് ക്രിക്കറ്റ് ലോകം. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ടീമിന് പുറത്തായിരുന്നു സ്മിത്ത്. വിലക്ക് കാലം കഴിഞ്ഞ് ടീമിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് സ്മിത്ത്. അതിനിടെയാണ് പരസ്യചിത്രത്തില്‍ അഭിനയിച്ചത്. എന്നാല്‍ അത്ര സുഖകരമായ മറുപടിയല്ല ആരാധകരില്‍ നിന്ന് കിട്ടിയിരിക്കുന്നത്. വിലക്കിന് ശേഷം താന്‍ അനുഭവിച്ച ഒറ്റപ്പെടലിനെ കുറിച്ചെല്ലാം സ്മിത്ത് പരസ്യചിത്രത്തില്‍ പറയുന്നുണ്ട്. സതര്‍ലാന്‍ഡ് ക്രിക്കറ്റ് സ്മിത്ത് ക്രിക്കറ്റ് കളിക്കുന്നതും ഉപദേശം നല്‍കുന്നതും പരസ്യത്തില്‍ കാണിക്കുന്നുണ്ട്. വീഡിയോ കാണാം. കൂടെ സ്മിത്തിനെതിരെ വന്ന കമന്റുകളും.
