Asianet News MalayalamAsianet News Malayalam

റോബിന്‍ ഉത്തപ്പ കേരള ടീമിലേക്ക്?

Will Robin Uthappa play for Kerala
Author
First Published May 2, 2017, 12:36 PM IST

കൊച്ചി: ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയെ കേരള ക്രിക്കറ്റ് ടീമില്‍ എത്തിക്കാന്‍ നീക്കം സജീവമായി.കോച്ച് ഡേവ് വാട്ട്മോറുമായുള്ള ചര്‍ച്ചയ്‌ക്ക് ശേഷം അന്തിമ തീരുമാനം എടുക്കും. കഴിഞ്ഞ സീസണിലേറ്റ തിരിച്ചടി മറികടക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കര്‍ണാടക താരവും മലയാളിയുമായ റോബിന്‍ ഉത്തപ്പയെ ടീമിലെത്തിക്കാനുള്ള നീക്കം.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിക്കുന്ന ഉത്തപ്പ മികച്ച ഫോമിലാണ്. ടൂര്‍ണമെന്‍റിലെ റണ്‍വേട്ടക്കാരില്‍ മൂന്നാമനാണ് ഉത്തപ്പ.നിയമപ്രകാരം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മൂന്ന് പേരെ കേരള ടീമില്‍ ഉള്‍പ്പെടുത്താം. നിലവില്‍ ടീമിലുള്ള രണ്ട് മറുനാടന്‍ താരങ്ങളെ മാറ്റി ഉത്തപ്പയെയും മറ്റൊരു പ്രമുഖ താരത്തെയും ടീമിലെടുക്കാനാണ് ശ്രമം. ഉത്തപ്പയുമായി കെസിഎ അനൗദ്യോഗിക ചര്‍ച്ച നടത്തി. എന്നാല്‍ പ്രതിഫലവും മറ്റ് കാര്യങ്ങളും സംബന്ധിച്ച് അന്തിമ ധാരണയിലെത്തിയിട്ടില്ല. ഐപിഎല്ലിന് ശേഷം കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും.

രണ്ട് മാസം മുമ്പ് ഓസ്‍ട്രേലിയന്‍ താരം ഡേവ് വാട്മോറിനെ കേരള ടീം കോച്ചായി കെസിഎ നിയമിച്ചിരുന്നു. ഇതിന് പിന്നാലെ ടീമിനെ ബലപ്പെടുത്താനുള്ള പുതിയ നീക്കം. ജൂലൈ അവസാനം 30 അംഗ കേരള ടീം ചെന്നൈയിലെത്തി പുതിയ കോച്ച് ഡേവ് വാട്മോറിന് മുന്നില്‍ കളിക്കും. ഇതിന് ശേഷമാകും മലയാളി താരങ്ങള്‍ക്കൊപ്പം മറ്റേത് മറുനാടന്‍ താരങ്ങള്‍ ടീമിലെത്തുക എന്നതില്‍ അന്തിമ തീരുമാനമാവുക.

Follow Us:
Download App:
  • android
  • ios