ജോക്കോവിച്ച് ഇപ്പോൾ രണ്ട് സെറ്റിന് മുന്നില്‍
വിംബിള്ഡണ്: വിംബിള്ഡനില് നദാല്- ജോക്കോവിച്ച് സെമിത്രില്ലര് രണ്ടാം ദിനത്തിലേക്ക്. റാഫേൽ നദാലിനെതിരെ നൊവാക് ജോക്കോവിച്ച് ഇപ്പോൾ രണ്ട് സെറ്റിന് മുന്നിലാണ്. സ്കോർ 6-4...3-6...7-6. പ്രാദേശിക സമയം രാത്രി 11 മണി പിന്നിട്ടതോടെ മത്സരം നിര്ത്തിവയ്ക്കുകയായിരുന്നു.
മൂന്ന് സെറ്റ് പൂർത്തിയാക്കിയ മത്സരം ഇന്ന് പുനരാരംഭിക്കും. പിന്നിലുള്ള റാഫേൽ നദാല് തിരിച്ചടിക്കുമോ എന്നതാണ് രണ്ടാം ദിനത്തിന്റെ ആകര്ഷണം. സെന്റര് കോർട്ടിൽ നടക്കേണ്ടിയിരുന്ന ആദ്യ സെമി വൈകിയതിനാല് നദാൽ- ജോക്കോവിച്ച് മത്സരവും ഏറെ വൈകിയാണ് തുടങ്ങിയത്.
