അമ്മയായതിന് ശേഷമുള്ള ആദ്യ വിംബിള്‍ഡണ്‍ കിരീടം ലക്ഷ്യമിട്ട് സെറീന

വിംബിള്‍ഡണ്‍: വിംബിള്‍ഡൺ ടെന്നിസ് വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്ന് അമേരിക്കന്‍ താരം സെറീന വില്ല്യംസും ജര്‍മ്മനിയുടെ ഏഞ്ചലിക് കെര്‍ബറും ഏറ്റുമുട്ടും. കരിയറിലെ എട്ടാമത്തെ വിംബിള്‍ഡൺ കിരീടവും 24-ാം ഗ്രാന്‍സ്ലാം നേട്ടവുമാണ് സെറീന ലക്ഷ്യമിടുന്നത്. 

2016ലെ ഫൈനലില്‍ കെര്‍ബറിനെ തോൽപ്പിച്ചായിരുന്നു സെറീന ചാമ്പ്യനായത്. അമ്മയായതിന് ശേഷം സെറീനയുടെ ആദ്യ വിംബിള്‍ഡൺ ആണിത്. സെമിയിൽ സെറീന, ജര്‍മ്മനിയുടെ ജൂലിയാ ജോര്‍ജസിനെയും കെര്‍ബര്‍, ലാത്‍‍വിയയുടെ യെലേന ഒസ്റ്റാപ്പെന്‍കോയെയും തോൽപ്പിച്ചു.