ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിന് കൂറ്റന്‍ വിജയലക്ഷ്യം. അഞ്ചിന് 361 എന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഇംഗ്ലണ്ട് വിന്‍ഡീസിന് മുന്നില്‍ 485 റണ്‍സിന്റെ വിജയലക്ഷ്യം വച്ചു. 122 റണ്‍സ് നേടിയ ജോ റൂട്ട് പുറത്തായതോടെയായിരുന്നു ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചത്.

സെന്‍റ് ലൂസിയ: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിന് കൂറ്റന്‍ വിജയലക്ഷ്യം. അഞ്ചിന് 361 എന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഇംഗ്ലണ്ട് വിന്‍ഡീസിന് മുന്നില്‍ 485 റണ്‍സിന്റെ വിജയലക്ഷ്യം വച്ചു. 122 റണ്‍സ് നേടിയ ജോ റൂട്ട് പുറത്തായതോടെയായിരുന്നു ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചത്. 48 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്‌സ് പുറത്താകാതെ നിന്നു. ഷാനണ്‍ ഗബ്രിയേലിനായിരുന്നു വിക്കറ്റ്.

മറുപടി ബാറ്റിങ് ആരംഭിച്ച വിന്‍ഡീസിന് തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് 27 എന്ന നിലയിലാണ് ആതിഥേയര്‍. റോസ്റ്റണ്‍ ചേസ് (6), ഷായ് ഹോപ്പ് (10) എന്നിവരാണ് ക്രീസീല്‍. ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (8), ജോണ്‍ ക്യാംബെല്‍ (0), ഡാരന്‍ ബ്രാവോ (0) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്. മൂന്ന് വിക്കറ്റും ജയിംസ് ആന്‍ഡേഴ്‌സണാണ്.