ജി.സി.ഡി.എ, കേരള ക്രിക്കറ്റ് അസോസിയേഷന്‍, കേരള ഫുട്ബോള്‍ അസോസിയേഷന്‍, കേരള ബ്ളാസറ്റേഴ്‌സ് പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് ചര്‍ച്ച.

കൊച്ചി: കേരളത്തിന് അനുവദിച്ച ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ വേദി ഏതെന്ന് ഇന്നറിയാം. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വേദിയാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ച ഇന്ന് കൊച്ചിയില്‍ നടക്കും. ജി.സി.ഡി.എ, കേരള ക്രിക്കറ്റ് അസോസിയേഷന്‍, കേരള ഫുട്ബോള്‍ അസോസിയേഷന്‍, കേരള ബ്ളാസറ്റേഴ്‌സ് പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് ചര്‍ച്ച. നെഹ്റു സ്റ്റേഡിയത്തിലെ ഫിഫ അംഗീകാരമുള്ള ഫുട്ബോള്‍ ടര്‍ഫ് പൊളിച്ച് ക്രിക്കറ്റ് പിച്ചൊരുക്കുന്നതാണ് തര്‍ക്കത്തിന് കാരണം. കൊച്ചിയില്‍ ഫുട്ബോളും തിരുവനന്തപുരത്ത് ക്രിക്കറ്റും നടത്തുകയെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് കായികമന്ത്രി എ.സി മൊയ്തീന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൊച്ചിയില്‍ തന്നെ ഏകദിനം നടത്തണമെന്ന നിലപാടിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍.