വിന്‍ഡീസിനെതിരേ നിര്‍ണായകമായ അഞ്ചാം ഏകദിനത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുത്തു. അവസാന ഏകദിനത്തില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. നേരത്തെ, കെ.എല്‍ രാഹുല്‍ കളിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലു അതുണ്ടായില്ല.
തിരുവനന്തപുരം: വിന്‍ഡീസിനെതിരേ നിര്‍ണായകമായ അഞ്ചാം ഏകദിനത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുത്തു. അവസാന ഏകദിനത്തില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. നേരത്തെ, കെ.എല്‍ രാഹുല്‍ കളിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലു അതുണ്ടായില്ല. ശിഖര്‍ ധവാനും രോഹിത് ശര്‍മയും ഓപ്പണ്‍ ചെയ്യും.
മുംബൈ കളിച്ച പിച്ചിന് സമാനമാണ് കാര്യവട്ടത്തെ പിച്ചെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി അഭിപ്രായപ്പെട്ടു. വൈകിട്ട് അന്തരീക്ഷത്തിലെ ഈര്‍പ്പം ബൗളര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. അതുക്കൊണ്ട് തന്നെ രണ്ടാമത് പന്തെറിയുന്നത് ബുദ്ധിമുട്ടിക്കുമെന്നും താരം പറഞ്ഞു. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ഒരു മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു.
ടീം ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), അമ്പാടി റായുഡു, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്.
