Asianet News MalayalamAsianet News Malayalam

ചെന്നൈ ട്വന്‍റി 20: വിന്‍ഡീസിന് ടോസ്; ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റം

  • ഇന്ത്യക്കെതിരേ മൂന്നാമത്തേയും അവസാനത്തേയും ട്വന്റി 20യില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുത്തു. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ട്വന്റി 20 പരമ്പര ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ സ്വന്തമാക്കിയിരുന്നു.
Windies won the toss in last and final T20 against India
Author
Chennai, First Published Nov 11, 2018, 6:47 PM IST

ചെന്നൈ: ഇന്ത്യക്കെതിരേ മൂന്നാമത്തേയും അവസാനത്തേയും ട്വന്റി 20യില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുത്തു. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ട്വന്റി 20 പരമ്പര ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ സ്വന്തമാക്കിയിരുന്നു.

രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. യൂസ്‌വേന്ദ്ര ചാഹല്‍, വാഷിങ്ടണ്‍ സുന്ദര്‍ എ്ന്നിവര്‍ ഇന്ന് കളിക്കും. കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ഋഷഭ് പന്തിന് ഒരവസരം കൂടി നല്‍കി. ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. 

ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ക്രുനാല്‍ പാണ്ഡ്യ, യൂസ്‌വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, വാഷിങ്ടണ്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ്.

Follow Us:
Download App:
  • android
  • ios