പ്യോങ്ചാങ്: ശീതകാല ഒളിംപിക്സിന് ദക്ഷിണ കൊറിയയിലെ പ്യോങ്ചാങില്‍ തുടക്കമായി. 2010ലെ ശീതകാല ഒളിംപിക്സ് ചാമ്പ്യയായ യുനാ കിമ്മാണ് ദീപശിഖ തെളിയിച്ചത്. 92 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളുടെ വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റോടെയാണ് ഗെയിംസിന് തുടക്കമായത്. 92 രാജ്യങ്ങളില്‍ നിന്നായി 2952 കായികതാരങ്ങള്‍ മത്സരിക്കുന്നുണ്ടെങ്കിലും ശ്രദ്ധാകേന്ദ്രമാകുന്നത് ഉത്തര കൊറിയന്‍ സംഘമാണ്.
ദക്ഷിണ- ഉത്തര കൊറിയന്‍ ടീമുകള്‍ രാഷ്ട്രീയ ഭിന്നത മറന്ന് ഒരു കൊടിക്കീഴില്‍ അണിനിരന്നതാണ് ഗെയിംസിനെ ശ്രദ്ധേയമാക്കുന്നത്. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് യുന്നിന്റെ സഹോദരി കിം യോ ജോങ് ഉദ്ഘാടനച്ചടങ്ങിന് സാക്ഷിയായി.
ആകെ 2952 കായികതാരങ്ങളാണ് ഒളിംപിക്സില്‍ പങ്കെടുക്കുന്നത് . 102 സ്വര്‍ണമെഡല്‍ പോരാട്ടങ്ങളുള്ള ഗെയിംസില്‍ ശിവ കേശവനും ജഗദീഷ് സിംഗുമാണ് ഇന്ത്യന്‍ പ്രതീക്ഷകളുമായി മത്സരിക്കുന്നത്. ഈ മാസം 25ന് ഒളിംപിക്സിന് തിരശീല വീഴും.
കൊറിയകള്‍ക്കിടയില്‍ മഞ്ഞുരുകി; ശീതകാല ഒളിംപിക്സിന് തുടക്കം
Scroll to load tweet…
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!
Latest Videos
