അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന് യാത്രയയപ്പ് നല്‍കി ട്വിറ്റര്‍ ലോകം. മുഹമ്മദ് കൈഫ്, പ്രഗ്യാന്‍ ഓജ, ബിസിസിഐ, ഐസിസി തുടങ്ങിയ പ്രമുഖരെല്ലാം ഗംഭീറിന് ആശംസകള്‍ അറിയിച്ചു.
ദില്ലി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന് യാത്രയയപ്പ് നല്‍കി ട്വിറ്റര്‍ ലോകം. മുഹമ്മദ് കൈഫ്, പ്രഗ്യാന്‍ ഓജ, ബിസിസിഐ, ഐസിസി തുടങ്ങിയ പ്രമുഖരെല്ലാം ഗംഭീറിന് ആശംസകള്‍ അറിയിച്ചു. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സാണ് ഗംഭീറിന്റെ സമ്പാദ്യം. പതിനാല് വര്‍ഷം നീണ്ട കരിയറിനൊടുവിലാണ് താരം പാഡഴിക്കുന്നത്. ഫേസ്ബുക്കിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് വിരമിക്കല്‍ തീരുമാനം അറിയിച്ചത്. ട്വീറ്റുകള്‍...
