വാള്‍വ്‌സിന് വേണ്ടി വില്ലി ബോളിയും മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി അയ്‌മെറിക് ലാപോര്‍ട്ടെയും ഗോള്‍ നേടി. 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ച് വോള്‍വ്‌സ്. വോള്‍വ്‌സിന്റെ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 1-1ആയിരുന്നു സ്‌കോര്‍. ഇത്തവണ രണ്ടാം ഡിവിഷനില്‍ നില്‍ സ്ഥാനക്കയറ്റം നേടിയ ടീമാണ് വോള്‍വ്‌സ്. വോള്‍വ്‌സിന് വേണ്ടി വില്ലി ബോളിയും മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി അയ്‌മെറിക് ലാപോര്‍ട്ടെയും ഗോള്‍ നേടി. 

ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം വോള്‍വ്‌സ് ആദ്യ ഗോള്‍ നേടി. 57ാം മിനിറ്റില്‍ ജോവോ മുടീഞ്ഞോ സിറ്റിയുടെ ബോക്‌സിലേക്ക് നല്‍കിയ ക്രോസില്‍ വില്ലി ബോളി ഗോള്‍ നേടുകായായിരുന്നു. എ്ന്നാല്‍ പന്ത്രണ്ട് മിനിറ്റ് മാത്രമായിരുന്നു ഗോള്‍ ആഘോഷത്തിന്റെ ആയുസ് ഫ്രഞ്ച് താരം ലാപോര്‍ട്ടയിലൂടെ സിറ്റി തിരിച്ചടിച്ചു. ഗുണ്ടോഗന്‍ ബോക്‌സിലേക്ക് നീട്ടിയടിച്ച ഫ്രീകിക്കില്‍ ലാപോര്‍ട്ടെ തലവച്ചു.

Scroll to load tweet…

നേരത്തെ നിര്‍ഭാഗ്യമാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിനയായത്. അഗ്യൂറോയുടെ ഗോള്‍ ശ്രമം പോസ്റ്റില്‍ തെറിച്ചതിന് പിന്നാലെ സ്റ്റെര്‍ലിങ്ങിന്റെ ലോങ് റേഞ്ച് ഷോട്ട് റൂയി പാട്രിസിയോ അദ്ഭുതകരമായി രക്ഷപ്പെടുത്തി. ആദ്യപകുതിയില്‍ പന്ത് കൂടുതല്‍ സമയം കൈവശം വച്ചതും സിറ്റിയായിരുന്നു.

Scroll to load tweet…