സിഡ്നി: ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ മൈക്ക് ഗാറ്റിംഗിനെ എറിഞ്ഞ നൂറ്റാണ്ടിലെ പന്ത് ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. അതുപോലൊരു പന്ത് പിന്നീടൊരിക്കലും സംഭവിക്കില്ലെന്ന് കരുതിയവരെ അത്ഭുതപ്പെടുത്തി വനിതാ ആഷസില്‍ ഓസീസ് സ്പിന്നര്‍ അമാന്‍ഡ വെല്ലിംഗ്ടണ്‍ ചരിത്രം ആവര്‍ത്തിച്ചു. ഇംഗ്ലീഷ് താരം ടാമി ബിയോമോണ്ടിനെയാണ് വെല്ലിംഗ്ടണ്‍ മനോഹരമായൊരു ലെഗ് ബ്രേക്കിലൂടെ പുറത്താക്കിയത്.

ഷെയ്ന്‍ വോണ്‍ എറിഞ്ഞ പന്തിന് സമാനമായി ലെഗ് സ്റ്റംപില്‍ പിച്ച് ചെയ്ത പന്ത് ബിയോമോണ്ടിന്റെ ഓഫ്സ് സ്റ്റംപിലെ ബെയ്ല്‍സിളക്കിയപ്പോള്‍ അമ്പരന്നത് ഇംഗ്ലണ്ട് മാത്രമല്ല ക്രിക്കറ്റ് ലോകം കൂടിയായിരുന്നു. മത്സരത്തിന്റെ 31-ാം ഓവറിലായിരുന്നു വെല്ലിംഗ്ടണ്‍ നൂറ്റാണ്ടിലെ പന്ത് ആവര്‍ത്തിച്ചത്.

Scroll to load tweet…

1993ലെ ആഷസ് പരമ്പരിലായിരുന്നു ഓസ്ട്രേലിയയുടെ സ്പിന്‍ ഇതിഹാസമായ ഷെയ്ന്‍ വോണ്‍ മൈക്ക് ഗാറ്റിംഗിനെതിരെ നൂറ്റാണ്ടിലെ പന്തെറിഞ്ഞത്.