മാഗ്നസ് കാള്‍സനും ഫാബിയാനോ കറുവാനയും ഇന്ന് ഒന്‍പതാം മത്സരത്തിനിറങ്ങും. ആദ്യ എട്ട് മത്സരങ്ങളും സമനിലയിൽ അവസാനിച്ചിരുന്നു... 

ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മാഗ്നസ് കാള്‍സനും ഫാബിയാനോ കറുവാനയും ഇന്ന് ഒന്‍പതാം മത്സരത്തിനിറങ്ങും. ആദ്യ എട്ട് മത്സരങ്ങളും
സമനിലയിൽ അവസാനിച്ചിരുന്നു. ഇന്ന് കാള്‍സനാകും വെള്ളക്കരുക്കളുമായി കളിക്കുക. നിലവില്‍ ഇരുവര്‍ക്കും നാല് പോയിന്‍റ് വീതമുണ്ട്. 

ആദ്യം 6.5 പോയിന്‍റ് നേടുന്നയാള്‍ ജയിക്കും. 12 മത്സരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ ഉള്ളത്. ലോക ഒന്നാം നമ്പര്‍ താരമായ കാള്‍സനാണ് നിലവിലെ ചാമ്പ്യന്‍. കാരുവാന രണ്ടാം സീഡാണ്.