ചാമ്പ്യന്‍ഷിപ്പിന്‍റെ 132 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ടൈബ്രേക്കറിലൂടെ ലോകചാന്പ്യനെ കണ്ടെത്തേണ്ടിവരുന്നത്. നാളെ നടക്കുന്ന ടൈബ്രേക്കറില്‍ ആദ്യം 4 റാപ്പിഡ് മത്സരങ്ങളും പിന്നാലെ ബ്ലിറ്റ്സ് പോരാട്ടവും നടക്കും

ലണ്ടന്‍: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മാഗ്നസ് കാള്‍സനും ഫാബിയാനോ കറുവാനയും തമ്മിലുള്ള കിരീടപ്പോരാട്ടത്തിലെ വിജയിയെ ടൈബ്രേക്കറിലൂടെ തീരുമാനിക്കും. ഇരുവരും തമ്മിലുള്ള പന്ത്രണ്ടാം മത്സരവും സമനിലയിൽ അവസാനിച്ചതോടെയാണ് ഇത്. മേൽക്കൈ ഉണ്ടായിട്ടും കാള്‍സന്‍ 31 നീക്കങ്ങള്‍ക്കൊടുവില്‍ അപ്രതീക്ഷിതമായി സമനിലയ്ക്ക് തയ്യാറായി.

ചാമ്പ്യന്‍ഷിപ്പിന്‍റെ 132 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ടൈബ്രേക്കറിലൂടെ ലോകചാന്പ്യനെ കണ്ടെത്തേണ്ടിവരുന്നത്. നാളെ നടക്കുന്ന ടൈബ്രേക്കറില്‍ ആദ്യം 4 റാപ്പിഡ് മത്സരങ്ങളും പിന്നാലെ ബ്ലിറ്റ്സ് പോരാട്ടവും നടക്കും. ലോക ഒന്നാം നന്പര്‍ താരമായ കാള്‍സനാണ് നിലവിലെ ചാന്പ്യന്‍. കാരുവാന രണ്ടാം നന്പര്‍ താരമാണ്