നിശ്ചിത സമയത്ത് ഇരുടീമിനും ഗോൾ നേടാനായില്ല. ഷൂട്ടൗട്ടിൽ ഇന്ത്യയുടെ റീന ഖോകറിന് മാത്രമേ ഗോൾ നേടാനായുള്ളൂ

ലോകകപ്പ് വനിതാ ഹോക്കി ക്വാർട്ടർ ഫൈനലിൽ ഇന്ത്യക്ക് തോൽവി. പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്ത്യയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ച് അയർലൻഡ് സെമിഫൈനലിൽ കടന്നു.

നിശ്ചിത സമയത്ത് ഇരുടീമിനും ഗോൾ നേടാനായില്ല. ഷൂട്ടൗട്ടിൽ ഇന്ത്യയുടെ റീന ഖോകറിന് മാത്രമേ ഗോൾ നേടാനായുള്ളൂ. ഗ്രൂപ്പ് ഘട്ടത്തിലും അയർലൻഡ് ഇന്ത്യയെ തോൽപിച്ചിരുന്നു. ആദ്യമായാണ് അയർലൻഡ് ലോകകപ്പ് സെമിയിലെത്തുന്നത്