ഓസ്‍ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ഡെൻമാർക്കിന്റെ കരോളിന്‍ വോസ്‍നിയാസ്‍കിക്ക്. റുമാനിയൻ താരം സിമോണ ഹാലെപ്പിനെയാണ് വോസ്‍നിയാസ്‍കി പരാജയപ്പെടുത്തിയത്.
ആദ്യമായിട്ടാണ് ഡെൻമാർക്ക് താരം ഓസ്‍ട്രേലിയൻ ഓപ്പൺ കിരീടം നേടുന്നത്. സിമോണ ഹാലെപ്പിനെ വിജയിച്ച സ്‍കോര്‍ 7–6, 3-6, 6-4. എലീസ് മെർട്ടൻസിനെ 6–3, 7–6ന് പരാജയപ്പെടുത്തിയാണ് വോസ്‍നിയാസ്‍കി ഫൈനലിലെത്തിയത്.
