ഏഷ്യാഡിനുള്ള ട്രയല്‍സില്‍ പങ്കെടുക്കുന്നതില്‍ ഫോഗട്ട് സഹോദരിമാര്‍ക്ക്  വിലക്ക് 

ദില്ലി: അമീര്‍ ഖാന്‍ ചിത്രമായ ദംഗലിന് കാരണമായ ഫോഗട്ട് സഹോദരിമാര്‍ നാലു പേരെയും ഏഷ്യാഡിനുള്ള ട്രയല്‍സില്‍ നിന്ന് വിലക്ക്. റെസ്ലിങ് ഫെഡറഷന്‍ ഓഫ് ഇന്ത്യയുടേതാണ് തീരുമാനം. തുടര്‍ച്ചയായുണ്ടായ സഹോദരിമാരുടെ അച്ചടക്ക രാഹിത്യമാണ് നടപടിക്ക് കാരണമെന്നാണ് റെസ്ലിങ് ഫെഡറേഷന്‍ വിശദമാക്കുന്നത്. 

ജക്കാര്‍ത്തയില്‍ നടക്കുന്ന പാലെബാംഗ് ഗെയിംസില്‍ പങ്കെടുക്കാമെന്നുള്ള സഹോദരിമാരുടെ സ്വപ്നങ്ങള്‍ക്കാണ് ഇതോടെ അവസാനമായിരിക്കുന്നത്. ലഖ്നൗവില്‍ നടന്ന ദേശീയ ക്യാംപില്‍ പങ്കെടുക്കാതിരുന്നതാണ് ഗീത , ബബിത, റിതു, സംഗീത സഹോദരിമാര്‍ക്ക് തിരിച്ചടിയായത്. 

ദേശീയ ക്യാംപുകളില്‍ നിന്ന് സഹോദരിമാര്‍ വിട്ടുനില്‍ക്കുന്നതിനെതിരെ നേരത്തെ രൂക്ഷമായ വിമര്‍ശനം ഉണ്ടായിരുന്നു. ദേശീയ ക്യാംപില്‍ പങ്കെടുക്കാതിരിക്കുനന്തിന് അസോസിയേഷന്‍ ഇവരില്‍ നിന്ന് കാരണം തേടിയിരുന്നു. പരിക്കു മുലം ക്യാംപിലെത്താന്‍ കഴിഞ്ഞില്ലെന്ന ബബിത ഫോഗട്ട് വിശദീകരണം നല്‍കിയതിന് തൊട്ടുപിറകെയാണ് ഫെഡറേഷന്റെ നടപടി