20 പന്തില്‍ സെഞ്ച്വറി നേടി വൃ​ദ്ധി​മാ​ൻ സാ​ഹ

First Published 24, Mar 2018, 7:22 PM IST
Wriddhiman Saha scores 102 off just 20 balls
Highlights
  • കൊല്‍ക്കത്തയില്‍ നടന്ന ജെ​സി​മു​ഖ​ര്‍​ജി ട്രോ​ഫി​യി​ല്‍ 20 പ​ന്തി​ല്‍ സെ​ഞ്ചു​റി നേ​ടി​യാ​ണ് സാ​ഹ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്

കോ​ൽ​ക്ക​ത്ത: പ്രദേശിക ക്രിക്കറ്റില്‍ വെടിക്കെട്ട് പ്രകടനവുമായി വൃ​ദ്ധി​മാ​ൻ സാ​ഹ. കൊല്‍ക്കത്തയില്‍ നടന്ന ജെ​സി​മു​ഖ​ര്‍​ജി ട്രോ​ഫി​യി​ല്‍ 20 പ​ന്തി​ല്‍ സെ​ഞ്ചു​റി നേ​ടി​യാ​ണ് സാ​ഹ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. മോ​ഹ​ൻ ബ​ഗാ​നു​വേ​ണ്ടി കളിച്ച സാ​ഹ ബി​എ​ൻ​ആ​ര്‍ റി​ക്രി​യേ​ഷ​ന്‍ ക്ല​ബ്ബി​നെ​തി​രേ​യാ​ണ് അതിവേഗ സെഞ്ച്വറി കുറിച്ചത്. 20 പന്തില്‍ 14 സി​ക്‌​സ​റു​ക​ളും നാ​ലു ഫോ​റു​ക​ളു​മ​ട​ക്കം 20 പ​ന്തി​ല്‍ നി​ന്ന് 102 റ​ണ്‍​സാ​ണ് സാ​ഹ അ​ടി​ച്ചെ​ടു​ത്ത​ത്. 

സാ​ഹ​യു​ടെ മി​ക​വി​ൽ 151 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം മോ​ഹ​ൻ ബ​ഗാ​ൻ ഏ​ഴ് ഓ​വ​റി​ൽ മ​റി​ക​ട​ന്നു. വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്താ​തെ​യാ​ണ് മോ​ഹ​ൻ ബ​ഗാ​ൻ വി​ജ​യി​ച്ച​ത്. 12 പ​ന്തി​ൽ അ​ർ​ധ​സെ​ഞ്ചു​റി കു​റി​ച്ച സാ​ഹ വെ​റും എ​ട്ടു പ​ന്തി​ലാ​ണ് അ​ടു​ത്ത 50 റ​ൺ​സ് വാ​രി​ക്കൂ​ട്ടി​യ​ത്. ഇ​തി​നി​ടെ ഏ​ഴാം ഓ​വ​റി​ല്‍ മീ​ഡി​യം പേ​സ​ര്‍ അ​മ​ന്‍ പ്ര​സോ​ദി​ന്‍റെ ആ​റു പ​ന്തും സാ​ഹ സിക്സ് നേടി.

loader