Asianet News MalayalamAsianet News Malayalam

അവന്‍ എന്റെ എതിരാളിയല്ല; ഋഷഭ് പന്തിനെ കുറിച്ച് വൃദ്ധിമാന്‍ സാഹ

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് വരെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ധോണിക്ക് പകരം ആര് എന്ന ചോദ്യത്തിന് വൃദ്ധിമാന്‍ സാഹയെന്ന ഒരുത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ബംഗാള്‍ താരത്തിന് പരിക്കേറ്റതോടെ ടീമില്‍ നിന്ന് പുറത്തായി. അതോടെ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ടീമിലെത്തി.

Wridhiman Saha on Indian wicket keeper Rishabh Pant
Author
Kolkata, First Published Feb 19, 2019, 5:57 PM IST

കൊല്‍ക്കത്ത: കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് വരെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ധോണിക്ക് പകരം ആര് എന്ന ചോദ്യത്തിന് വൃദ്ധിമാന്‍ സാഹയെന്ന ഒരുത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ബംഗാള്‍ താരത്തിന് പരിക്കേറ്റതോടെ ടീമില്‍ നിന്ന് പുറത്തായി. അതോടെ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ടീമിലെത്തി. കിട്ടിയ അവസരം മുതലെടുത്ത പന്ത് ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു. എന്നാല്‍ സാഹ പരിക്ക് മാറി തിരിച്ചെത്താനൊരുങ്ങുന്നു. പന്തിനെ മറികടന്ന് ടീമിലെത്താന്‍ സാഹയ്ക്ക് ബുദ്ധിമുട്ടായിരിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ പന്തിനെ കുറിച്ച് തന്നെ പറയുകയാണ് സാഹ. 

സാഹ തുടര്‍ന്നു... ''ടീമില്‍ തിരിച്ചെത്താന്‍ പന്തുമായി മത്സരമൊന്നുമില്ല. അവന്‍ എന്റെ എതിരാളിയല്ല, നല്ല സുഹൃത്തുക്കള്‍ മാത്രമാണ്. എനിക്ക് പരിക്കേറ്റപ്പോഴാണ് പന്ത് ടീമിലെത്തിയത്. മറ്റേത് താരത്തേയും ടീമില്‍ സ്ഥാനം നിലനിര്‍ത്താനാണ് പന്തും ശ്രമിച്ചത്. ലഭിച്ച അവസരം പന്ത് മുതലെടുത്തു. ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു. നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. അവനുമായി ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. എന്നാല്‍ ടീം സെക്ഷന്‍, പ്രകടനം തുടങ്ങിയവയൊന്നും സംസാരത്തിന്റെ ഭാഗമായിരുന്നില്ല..''

പരിക്ക് കാരണം കഴിഞ്ഞ ഒമ്പത് മാസത്തോളം ടീമിന് പുറത്താണ് സാഹ. ഇപ്പോള്‍ സയീദ് മുഷ്താഖ് അലി ട്രോഫിയിലൂടെ തിരിച്ചുവരവിനാണ് താരം ഒരുങ്ങുന്നത്. ബംഗാളിന്റെ ജേഴ്‌സി അണിയുന്ന സാഹ ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഈ വര്‍ഷത്തെ ഐപിഎല്ലും സാഹ കളിക്കും.

Follow Us:
Download App:
  • android
  • ios