Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് അപ്രതീക്ഷിത പരിശീലകന്‍!

മുന്‍ ഓപ്പണര്‍ ഡബ്ലു വി രാമനെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി നിയമിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ പുരുഷ ടീമിന് ലോകകപ്പ് നേടിക്കൊടുത്ത ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ഗാരി കിര്‍സ്റ്റനെ പിന്നിലാക്കിയാണ് രാമന്‍ സ്ഥാനമുറപ്പിച്ചത്.

WV Raman Indian women's team new coach reports
Author
Mumbai, First Published Dec 20, 2018, 7:23 PM IST

മുംബൈ: മുന്‍ ഓപ്പണര്‍ ഡബ്ലു വി രാമനെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി നിയമിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ പുരുഷ ടീമിന് ലോകകപ്പ് നേടിക്കൊടുത്ത ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ഗാരി കിര്‍സ്റ്റനെ പിന്നിലാക്കിയാണ് രാമന്‍ സ്ഥാനമുറപ്പിച്ചത്.  

മുന്‍ ഇന്ത്യന്‍ ബൗളിംഗ് കോച്ച് വെങ്കിടേഷ് പ്രസാദും അന്തിമ പട്ടികയിലുണ്ടായിരുന്നു. മുന്‍ താരങ്ങളായ കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരടങ്ങുന്ന അഡ്ഹോക് കമ്മിറ്റിയാണ് പരിശീലകനായി അഭിമുഖം നടത്തിയത്. ബിസിസിഐ ഇടക്കാല ഭരണസമിതിയുടെ അംഗീകാരത്തോടെയാണ് പരിശീലകനെ പ്രഖ്യാപിക്കുക. 

പരിശീലന രംഗത്ത് മികച്ച പരിചയം രാമനുണ്ട്. ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ ബാറ്റിംഗ് പരിശീലകനായിരുന്നു. ഇന്ത്യ എ ടീമിനും ദുലീപ് ട്രോഫി ടീമുകള്‍ക്കുമൊപ്പം പ്രവര്‍ത്തിച്ച പരിചയവുമുണ്ട്. ഇന്ത്യക്കായി 11 ടെസ്റ്റുകളും 27 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios