ബംഗലൂരു: ശ്രീലങ്കയ്ക്കെിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് യുവരാജ് സിംഗിനെ ഒഴിവാക്കുകയും സുരേഷ് റെയ്നയെ പരിഗണിക്കാതിരിക്കുകയും ചെയ്തതിന് കാരണം യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീം അംഗങ്ങളുടെ കായികക്ഷമത പരിശോധിക്കാനുള്ള പരീക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് യോ യോ ടെസ്റ്റ്.
എന്താണ് യോ യോ ടെസ്റ്റ്
മുന്‍പ് ടീമുകള്‍ കായികക്ഷമതാ പരിശോധനയ്ക്കായി നടത്തിയിരുന്ന ബീപ് ടെസ്റ്റിന്റെ പരിഷ്‌കരിച്ച രൂപമാണ് യോ യോ ടെസ്റ്റ്. നിശ്ചിത സമയത്തിനുള്ളില്‍ രണ്ട് വരികളിലായി വെച്ചിരിക്കുന്ന കോണുകള്‍ക്കിടയിലൂടെ ഓടി ഫിനിഷ് ചെയ്യുന്നതാണ് ഇതിന്റെ രീതി. നിശ്ചിത സമയത്തിനുള്ളില്‍ ഓടിയെത്താനായില്ലെങ്കില്‍ താരം പരാജയപ്പെടും. ഓടിയെത്താനെടുക്കുന്ന സമയത്തിന്റെ അടിസ്ഥാനത്തില്‍ താരങ്ങള്‍ക്ക് പോയന്റ് നല്‍കും. കുറഞ്ഞത് 19.5 പോയന്റെങ്കിലും നേടണമെന്നാണ് വ്യവസ്ഥ.
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം അംഗങ്ങളടെ യോ യോ ടെസ്റ്റ്

ഓടിത്തെളിഞ്ഞവര്‍ കോലിയും ജഡേജയും മനീഷും
യോ യോ ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ താരങ്ങളുടെ ശരാശരി പ്രകടനം 21 പോയന്റാണ്. ഇന്ത്യന്‍ ടീമില്‍ ഈ നിലവാരത്തിലെത്താന്‍ കഴിഞ്ഞവര്‍ ക്യാപ്റ്റന്‍ വിരാട് കോലിയും രവീന്ദ്ര ജഡേജയും മനീഷ് പാണ്ഡെയും മാത്രമാണ്. മറ്റ് താരങ്ങളെല്ലാം 19.5ന് മുകളിലാണ് സ്‌കോര്‍ ചെയ്തത്. എന്നാല്‍ യുവരാജിന് നേടാനായതാകട്ടെ 16 പോയന്റ് മാത്രമാണ്.വ്യക്തമാക്കിയിരുന്നു.
ശാരീരിക ക്ഷമത സംബന്ധിച്ച നിയമങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് നേരത്തെ കോച്ച രവി ശാസ്ത്രിയും ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദും വ്യക്തമാക്കിയിരുന്നു. നിലവിലെ ടീം ഇന്ത്യ ഫിറ്റ്‌നസ്സിന് ഏറെ പ്രധാന്യം നല്‍കുന്നുണ്ട്. ഫിറ്റ്‌നസ് ഇല്ലാത്ത കളിക്കാരെ പുറത്തിരുത്താന്‍ തന്നെയാണ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെയും രവി ശാശാസ്ത്രിയുടേയും എംഎസ്‌കെ പ്രസാദിന്റേയും തീരുമാനം.
