ലക്‌നൗ : ഉത്തര്‍പ്രദേശില്‍ നടക്കുന്ന രാജ്യാന്തര ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് വിനോദ നികുതി ഏര്‍പ്പെടുത്താന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനം. ആദ്യമായാണു രാജ്യാന്തര ക്രിക്കറ്റ് മല്‍സരങ്ങള്‍ക്കും ഐപിഎല്ലിനും സംസ്ഥാനത്തു വിനോദ നികുതി ഏര്‍പ്പെടുത്തുന്നത്. ടിക്കറ്റ് ചാര്‍ജിന്റെ 25% ആയിരിക്കും നികുതി.

കാണ്‍പൂരാണു സംസ്ഥാനത്തെ ഏക രാജ്യാന്തര വേദി. കഴിഞ്ഞയാഴ്ച രണ്ട് ഐപിഎല്‍ മല്‍സരങ്ങള്‍ ഇവിടെ നടന്നിരുന്നു. ഐപിഎല്‍ ടിക്കറ്റ് നിരക്കുകള്‍ കൂടുതലാണ്. കൂടാതെ ഇതൊരു വ്യവസായവും കൂടിയാണ്. അതുകൊണ്ടു തന്നെ നികുതി ഏര്‍പ്പെടുത്തുന്നതെന്ന് അധികൃതര്‍ പറയുന്നു. ഇതുസംബന്ധിച്ച് ഉത്തരവും പുറത്തിറങ്ങി.