ഇന്ത്യന്‍ യുവതാരം നോങ്ദാംബ നോറമിന്റെ സൈനിങ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്ലബിന്റെ ഔദ്യോഗിക പേജ് വഴിയാണ് പ്രഖ്യാപനം നടത്തിയത്. 18കാരനായ നോറം രണ്ട് വര്‍ഷത്തെ കരാറിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയിരിക്കുന്നത്.

കൊച്ചി: ഇന്ത്യന്‍ യുവതാരം നോങ്ദാംബ നോറമിന്റെ സൈനിങ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്ലബിന്റെ ഔദ്യോഗിക പേജ് വഴിയാണ് പ്രഖ്യാപനം നടത്തിയത്. 18കാരനായ നോറം രണ്ട് വര്‍ഷത്തെ കരാറിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയിരിക്കുന്നത്. ജീക്‌സണ്‍ സിങ്, ധീരജ് സിംഗ്, ഋഷി ദത്ത് എന്നീ ഇന്ത്യന്‍ അണ്ടര്‍ 17 യുവനിരയില്‍ ഉണ്ടായിരുന്ന താരങ്ങളെ കേരള ബ്ലാസ്‌റ്റേഴ്‌സ് നേരത്തെ ടീമില്‍ എത്തിച്ചിരുന്നു.. 

ഭാവിയില്‍ ടീം ശക്തിപ്പെടുത്തുകയെന്ന് ലക്ഷ്യത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് യുവതാരങ്ങളെ ക്ലബിലെത്തിക്കുന്നത്. ഇപ്പോള്‍ ഐലീഗ് ചാമ്പ്യന്മാരായ മിനേര്‍വ പഞ്ചാബിന്റെ ഭാഗമാണ് താരം. കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് ഓഫര്‍ വന്നപ്പോള്‍ താരത്തെ വിടാന്‍ മിനര്‍വ സമ്മതിക്കുകയായിരുന്നു. താരം ജനുവരി ആദ്യ ആഴ്ചയില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ ക്യാംപിലെത്തും. 

കഴിഞ്ഞ വര്‍ഷം ഐ ലീഗില്‍ ഇന്ത്യന്‍ ആരോസിന്റെ താരമായിരുന്നു നോറം. അന്ന് നേടിയ മനോഹര ഗോള്‍ ഒരുകാലത്തും ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരും മറക്കാനിടയില്ല. മികതച്ച പന്തടക്കമുള്ള നോറമിനെ വിങ്ങുകളിലും നമ്പര്‍ 10 പൊസിഷനിലും കളിപ്പിക്കാം.