പാടാല്യ: ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിംഗിന്‍റെ കരിയറിന് പുതിയ ഭീഷണി. രഞ്ജി ട്രോഫിയില്‍ വിദര്‍ഭയോട് തോറ്റതോടെ ടീമില്‍ തിരിച്ചെത്താനുള്ള യുവരാജിന്‍റെ ശ്രമങ്ങള്‍ പാളി. പഞ്ചാബ് ഇന്നിംഗ്‌സിനും 117 റണ്‍സിനും പരാജയപ്പെട്ടപ്പോള്‍ 20, 42 എന്നിങ്ങനെയായിരുന്നു യുവിയുടെ സ്കോര്‍. തുടര്‍ച്ചയായ മൂന്ന് പരമ്പകളില്‍ യുവരാജ് ദേശീയ ടീമിന് പുറത്തായിരുന്നു.
ന്യൂസിലന്‍ഡിനെതിരെയുള്ള ടീമില്‍ നിന്ന് പുറത്തായ യുവിയ്ക്ക് നേരത്തെ ശ്രീലങ്കന്‍- ഓസീസ് പരമ്പകളിലും ഇടംനേടാനായില്ല. ബെംഗളൂരുവില്‍ വെച്ച് നടന്ന കായികക്ഷമത പരിശോധനയിലും യുവി പരാജയപ്പെട്ടിരുന്നു. രഞ്ജി ട്രോഫിയില്‍ ഫോമിലേക്കുയര്‍ന്ന് ദേശീയ ടീമില്‍ തിരിച്ചെത്താമെന്ന മോഹം ഇതോടെ അസ്തമിച്ചു.
