മുംബൈ: ഇന്ത്യന്‍ ടീമിന് പുറത്താണെങ്കിലും ഈ വര്‍ഷം റെക്കോര്‍ഡ് ബുക്കില്‍ യുവരാജ് സിംഗിന്‍റെ പേരുണ്ട്. 2017ലെ മികച്ച ഏകദിന കൂട്ടുകെട്ട് യുവിയുടെയും ധോണിയുടെയും പേരിലാണ്. ഇംഗ്ലണ്ടിനെതിരെ നാലാം വിക്കറ്റില്‍ നേടിയ 256 റണ്‍സാണ് റെക്കോര്‍ഡ് ബുക്കിലുള്ളത്. അതേസമയം ലോക ക്രിക്കറ്റിലെ മികച്ച കൂട്ടുകെട്ട് ഡേവിഡ് വാര്‍ണറും ട്രവിസ് ഹെഡും ചേര്‍ന്ന് പാക്കിസ്ഥാനെതിരെ ഒന്നാം വിക്കറ്റില്‍ സ്ഥാപിച്ച 284 റണ്‍സാണ്.
കായികക്ഷമത തെളിയിക്കാനുള്ള യോയ ടെസ്റ്റ് ബെംഗലുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പാസായിട്ടും ടീമിലെത്താന്‍ താരത്തിനായില്ല. യുവരാജിന്‍റെ ഇപ്പോഴത്തെ ഫോമും മത്സരപരിചയക്കുറവുമാണ് ടീമിന് പുറത്താകാന്‍ കാരണം. അടുത്തിടെ രഞ്ജി ട്രോഫിയില്‍ പഞ്ചാബിനായി ഒരു മത്സരം മാത്രമാണ് യുവി കളിച്ചത്. 1999ല്‍ സച്ചിന്‍-ദ്രാവിഡ് സഖ്യം സ്ഥാപിച്ച 331 റണ്‍സാണ് ഇന്ത്യക്കാരുടെ എക്കാലത്തെയും ഉയര്‍ന്ന കൂട്ടുകെട്ട്.
