പൂനെ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ശീഖര്‍ ധവാനൊപ്പം കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. നാലു വര്‍ഷത്തിനുശേഷം ടീമിലെത്തിയ യുവരാജ് സിംഗ് അന്തിമ ഇലവനിലെത്തിയപ്പോള്‍ കേദാര്‍ ജാദവും ഹര്‍ദ്ദീക് പാണ്ഡ്യയും സ്ഥാനം നിലനിര്‍ത്തി. അശ്വിനും ജഡേജയുമാണ് സ്പിന്നര്‍മാര്‍.

ബൂമ്രയും ഉമേഷ് യാദവുമാണ് പേസ് ബൗളര്‍മാരായി ടീമിലെത്തിയത്. ന്യൂസിലന്‍ഡിനെതിരെ അവസാന ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ അമിത് മിശ്രയ്ക്ക് അതന്തിമ ഇലവനില്‍ എത്താനായില്ല. പരിശീലന മത്സരത്തില്‍ 90 റണ്‍സടിച്ച അജിങ്ക്യാ രഹാനെയ്ക്കും ബാറ്റിംഗ് നിരയില്‍ സ്ഥാനം ലഭിച്ചില്ല.

ഇംഗ്ലണ്ട് ടീമില്‍ പരിശീലന മത്സരത്തില്‍ തിളങ്ങിയ ബില്ലിംഗ്സില്ലാത്തതാണ് പ്രധാന മാറ്റം. ജോണി ബെയര്‍ സ്റ്റോയും അന്തിമ ഇലവനില്ല.