ചണ്ഡ‍ീഗഡ്: ഇന്ത്യൻ ക്രിക്കറ്റ് താരം യുവാരാജ് സിംഗ് വിവാഹിതനാവുന്നു. കാമുകി ഹെയ്സൽ കീച്ചുമായുള്ള വിവാഹം ഡിസംബർ ആദ്യവാരം നടക്കുമെന്ന് യുവരാജ് പറഞ്ഞു. വാഹനിശ്ചയം നവംബറിൽ ഇന്തോനേഷ്യയിലെ ബാലിയിൽ നടന്നിരുന്നു.

യുവരാജിന്റെ ജൻമദിനമായ ഡിസംബര്‍ 12ന് മുൻപായിരിക്കും വിവാഹമെന്നാണ് സൂചന. കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന വിവാഹചടങ്ങുകൾ ചണ്ഡീഗഡിൽ നടക്കും . തുടർന്ന് സിഖ്-ഹിന്ദു ആചാരപ്രകാമുള്ള വിവാഹം ദില്ലിയിലാണ് നടക്കുക.

നാല് ദിവസം നീണ്ടനിൽകുന്ന ഈ ചടങ്ങിൽ ബോളിവുഡിലെയും ക്രിക്കറ്റ് ലോകത്തെയും പ്രമുഖർ പങ്കെടുക്കും. കഴി‍ഞ്ഞ വർഷമാണ് ഇരുവരും പ്രണയത്തിലായത്.