ബറോഡ: ഇന്ത്യന്‍ ടീമില്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ യുവരാജ് സിംഗ് മടങ്ങിയെത്തുന്നത് കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനായി കളിക്കുന്ന യുവരാജ് ഫോം വീണ്ടെടുത്തു കഴിഞ്ഞു. ബറോഡയ്ക്കെതിരെ നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി നേടി
യുവരാജ് ആരാധകരെ ഇപ്പോള്‍ ത്രസിപ്പിച്ചിരിക്കുകയാണ്.
36 പന്തില്‍ 51 റണ്‍സെടുത്ത് വെടിക്കെട്ട് ബാറ്റിംഗാണ് മത്സരത്തില്‍ യുവരാജ് കാഴ്ച്ചവെച്ചത്. എന്നാല്‍ യുവരാജ് തകര്‍ത്തടിച്ചിട്ടും പരാജയപ്പെടാനായിരുന്നു പഞ്ചാബിന്‍റെ വിധി. ആദ്യ ബാറ്റ് ചെയ്ത ബറോഡ 167 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 142 റണ്‍സില്‍ ഒതുങ്ങി. മധ്യനിരയില്‍ യുവിക്ക് മികച്ച പിന്തുണ ലഭിക്കാതെ വന്നതാണ് പരാജയത്തിന് കാരണം.
