മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോലി തന്റെ സിക്സ് പായ്‌ക്ക് ബോഡിയുമായി ആരാധകരെ അമ്പരപ്പിച്ചതിന് പിന്നാലെ യുവരാജ് സിംഗും ഷര്‍ട്ടൂരി. എന്നാല്‍ യുവിയുടെ ഷര്‍ട്ടൂരലിനെ കളിയാക്കി ആദ്യം രംഗത്തുവന്നത്. യുവി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് പ്രിയപ്പെട്ട സഹതാരത്തെ കളിയാക്കാന്‍ ഹര്‍ഭജന്‍ സിങിനും രോഹിത് ശര്‍മ്മയ്ക്കും അവതരം ഒരുക്കിയത്.

ഷര്‍ട്ടിടാത്ത തന്റെ ചിത്രമാണ് യുവി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ‘മൂഡ്’ എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. ഇത് കണ്ട് ചിരി സഹിക്കാനാവാതെ ഭാജിയും രോഹിത് ശര്‍മ്മയും യുവിയെ ട്രോളാനെത്തി. യുവിയുടെ ഷര്‍ട്ടില്ലാത്ത ചിത്രത്തിന് സല്ലു ഭായ് എന്ന് ഭാജി കമന്റിട്ടപ്പോള്‍, യുവി ഉദ്ദേശിച്ച ‘മൂഡ്’ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് വിശദീകരിക്കണമെന്നായിരുന്നു രോഹിതിന്റെ ട്രോള്‍. രണ്ട് പേരുടെയും ട്രോള്‍ കമന്റിന് പിന്നാലെ ആരാധകരും എത്തി.

A post shared by Yuvraj Singh (@yuvisofficial) on

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പയ്ക്കുള്ള ടീമിലെത്താനായില്ലെങ്കിലും ടീമില്‍ തിരിച്ചെത്താന്‍ യുവരാജിന് ഇനിയും അവസരമുണ്ടെന്നും ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കിയിരുന്നു.