Asianet News MalayalamAsianet News Malayalam

ഈ താരം ഇന്ത്യന്‍ ടീമിലെ വല്യേട്ടന്‍‍; ഡ്രസിംഗ് റൂം രഹസ്യങ്ങള്‍ വെളിപ്പെടുത്തി ചാഹല്‍

ഓസീസ് പര്യടനത്തിന് മുന്‍പ് ഇന്ത്യന്‍ ടീമിലെ ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തി ചാഹല്‍. ഈ രഹസ്യങ്ങളാണ് ഇന്ത്യന്‍ ടീമിന്‍റെ തുടര്‍ച്ചയായ വിജയത്തിന്‍റെ കാരണമെന്നും യുവ സ്‌പിന്നര്‍ വെളിപ്പെടുത്തി...

Yuzvendra Chahal Reveals big brothers in the Indian team
Author
Mumbai, First Published Nov 14, 2018, 5:39 PM IST

മുംബൈ: ഓസ്‌ട്രേലിയന്‍ പരീക്ഷയ്ക്കായി ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. പേസിനെ തുണയ്ക്കുന്ന കങ്കാരു മണ്ണില്‍ കളിക്കാനൊരുങ്ങുമ്പോഴും സ്‌പിന്നര്‍മാരെ ഒഴിവാക്കി ടീം ഇന്ത്യക്ക് ഒരു പ്ലാനുമില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടീം ഇന്ത്യയുടെ സ്‌പിന്‍ ആയുധങ്ങളിലൊന്നാണ് യുസ്‌വേന്ദ്ര ചാഹല്‍‍. 

പരമ്പരയ്ക്ക് മുന്‍പ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിച്ചപ്പോള്‍ ഓസ്‌ട്രേലിയയില്‍ നേരിടാനുള്ള വെല്ലുവിളികളെക്കാള്‍ ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളെ കുറിച്ചായിരുന്ന ചാഹലിന് പറയാനുണ്ടായിരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരു കുടുംബമാണെന്ന് ചാഹല്‍ പറയുന്നു. ഡ്രസിംഗ് റൂമില്‍ ഒരു തരത്തിലുള്ള വിവേചനവും തങ്ങളില്‍നിന്ന് നേരിടരുതെന്ന് സീനിയര്‍ താരങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. ഏത് താരത്തോടും എപ്പോള്‍ വേണമെങ്കിലും ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ചാഹല്‍ വ്യക്തമാക്കി.

Yuzvendra Chahal Reveals big brothers in the Indian team

ടീമിലെ യുവതാരങ്ങള്‍ക്ക് മൂത്ത ചേട്ടന്‍മാരാണ് സീനിയര്‍ താരങ്ങളായ എംഎസ് ധോണിയും രോഹിത് ശര്‍മ്മയും വിരാട് കോലിയും എന്ന ചാഹലിന്‍റെ വാക്കുകളാണ് ശ്രദ്ധേയം. പുതിയ താരങ്ങള്‍ വരുമ്പോള്‍ അവര്‍ക്ക്  ഡ്രസിംഗ് റൂം തങ്ങളുടെ വീടാണെന്ന് തോന്നണമെന്ന് ശീഖര്‍ ധവാനേപോലുള്ള താരങ്ങള്‍ക്കും നിര്‍ബന്ധമുണ്ട്. ഗ്രൗണ്ടിലും പുറത്തുമുള്ള ഈ ഒത്തൊരുമയാണ് ഇന്ത്യന്‍ ടീമിന്‍റെ തുടര്‍ച്ചയായ വിജയങ്ങളുടെയും ആത്മവിശ്വാസത്തിന്‍റെയും കാരണമെന്നും ചാഹല്‍ വ്യക്തമാക്കി. 

മൂവര്‍ സംഘത്തില്‍ എംഎസ് ധോണിയാണ് ടീമിലെ വല്യേട്ടനെന്നും ചാഹല്‍ വെളിപ്പെടുത്തി. സ്റ്റംപിന് പിന്നില്‍ നിന്നുള്ള ധോണിയുടെ പിന്തുണ മാത്രമെ എല്ലാവരും കാണുന്നുള്ളൂ. എന്നാല്‍ മൈതാനത്തിന് പുറത്തുള്ള ധോണിയുടെ പിന്തുണ വിവരിക്കാവുന്നതിനും അപ്പുറമാണെന്നും ഇന്ത്യന്‍ യുവ സ്‌പിന്നര്‍ പറഞ്ഞു.  

Follow Us:
Download App:
  • android
  • ios