ഇന്ത്യന്‍ മുന്‍ ഫാസ്റ്റ്ബൗളറും ഐപിഎല്ലിലെ ഡൽഹി ടീം ക്യാപ്റ്റനുമായ സഹീര്‍ ഖാന്‍ വിവാഹിതനാകുന്നു. ബോളിവുഡ് നടി സാഗരിക ഘാട്ഗേയുമായുള്ള വിവാഹനിശ്ചയം നടന്നതായി സഹീര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഷാരൂഖ് നായകനായ ഛക് ദേ ഇന്ത്യ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിൽ ഇന്ത്യന്‍ ഹോക്കി താരമായി സാഗരിക അഭിനയിച്ചിരുന്നു. ബോളിവുഡ് നടിയും നര്‍ത്തകിയുമായ ഇഷാ ഷെര്‍വാണിയുമായി സഹീര്‍ നേരത്തെ പ്രണയത്തിലായിരുന്നു.