സിഡ്നി: ഒരുകാലത്ത് ഇംഗ്ലണ്ടിന്‍റെ വിശ്വസ്തനായ ബാറ്റ്സ്മാനായിരുന്നു കെവിന്‍ പീറ്റേഴ്‌സണ്‍. ടെസ്റ്റില്‍ 8181 റണ്‍സും ഏകദിനത്തില്‍ 4440 റണ്‍സും കെപിയുടെ പേരിലുണ്ട്. കരിയറില്‍ തന്നെ വിറപ്പിച്ച ബൗളര്‍മാരില്‍ ഒരാള്‍ സഹീര്‍ഖാനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ താരമിപ്പോള്‍. പട്ടികയില്‍ അഞ്ചാമനായാണ് സഹീറിനെ പീറ്റേഴ്‌സണ്‍ ഉള്‍പ്പെടുത്തിയത്.
ടെസ്റ്റില്‍ 311 വിക്കറ്റും ഏകദിനത്തില്‍ 282 വിക്കറ്റും നേടിയിട്ടുള്ള സഹീര്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഇടംകൈയന്‍ പേസര്‍മാരില്‍ ഒരാളാണ്. എന്നാല്‍ ഓസീസ് സ്‌പിന്‍ ഇതിഹാസം ഷെയ്‌ന്‍ വോണാണ് കെപിയെ കൂടുതല്‍ വട്ടംകറക്കിയ ബൗളര്‍. ശ്രീലങ്കന്‍ സ്‌പിന്നര്‍ മുത്തയ്യ മുരളീധരനും പാക്കിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആസിഫും ഇംഗ്ലണ്ടിന്‍റെ ജെയിംസ് ആന്‍ഡേഴ്സണുമാണ് മറ്റ് താരങ്ങള്‍.
